മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.
Jun 1, 2026 03:17 PM | By PointViews Editor

ഭരണം മാറിയതൊന്നും വകവയ്ക്കാതെ നാട് കുഴി തോണ്ടുന്ന പണി തുടരുകയാണ് ജൽ ജീവൻ മിഷൻ. പുത്തൻ ടാറിങ്ങുള്ള റോഡ് കുത്തിപ്പൊളിക്കുക, ഫുട്പാത്ത് പൊളിച്ചിട്ട് പൈപ്പിടുക, പൊളിച്ചിട്ടശേഷം പണി പൂർത്തിയാക്കാതെ നാട്ടുകാരെ വട്ടംചുറ്റിക്കുക, പൈപ്പിട്ടാലും മുകളിൽ കോൺക്രീറ്റ് ചെയ്യാതെ മഴയത്ത് ചെളിയിൽ റോഡിനെ മൂക്കുക തുടങ്ങിയ നിരവധി കലാപരിപാടികൾ ഉണ്ട് നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കാനെന്ന പേരിൽ ഇത്തരം പരിപാടികൾ നടത്തുന്ന മിഷന്. എത്ര വേനൽക്കാലം കിട്ടിയാലും മേൽപറഞ്ഞ പണികളൊന്നും അവർ നടത്തില്ല.എന്നാൽ ഒരു പുതുമഴ പെയ്താൽ അന്ന് തുടങ്ങും റോഡും നാടും കുഴി തോണ്ടുന്ന പരിപാടി. മഴ വർധിക്കും തോറും കുഴി തോണ്ടുന്നതിൻ്റെ ശുഷ്കാന്തിയും കൂടും. നാട് ചളിയിൽ കുളിച്ചാലും മഴവെള്ള മൊഴുകി പൈപ്പിട്ടഭാഗം ഒലിച്ചുപോയാലും

ജൽ ജീവൻ മിഷന് കുഴി തോണ്ടൽ നിർബന്ധമാണ്. നാട് മുഴുവൻ കഴിയാക്കുന്ന പണി മഴക്കാലത്ത് വേണ്ടെന്ന് പഞ്ചായത്ത് പറഞ്ഞാലും കരാറുകാരനും ഉദ്യോഗസ്ഥനും വലിയ സൂക്കേടാണ്. ഇടതുപക്ഷത്തെ സഖാക്കാൾ പറഞ്ഞാൽ അനുസരിക്കും എന്നൊക്കെയായിരുന്നു പഴയ ഉദ്യോഗസ്ഥ നിലപാട്. ഒടുവിൽ ഭരണം മാറി. പക്ഷെ ചില കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ധിക്കാരം കടിക്കുന്ന സൂക്കേട് തീർന്നില്ല. ആലക്കാടൻ വിജയനെ സിംഹാസനത്തിൻ നിന്ന് ജനം ഓടിച്ചു. എന്നിട്ടും കുഴി തോണ്ടൻ തുടരുകയാണ് ജലവകുപ്പ്. പദ്ധതിയുടെ ഭാഗമായി നടക്കുന്ന അശാസ്ത്രീയമായ കുഴിയെടുക്കലും റോഡ് പൊളിക്കലും മൂലം വിവിധ സ്ഥലങ്ങളിൽ അപകടങ്ങൾ വർധിക്കുകയും, പൈസക്കരയിൽ ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മഴക്കാലം അവസാനിക്കുന്നതുവരെ പുതിയ കുഴിയെടുക്കലും റോഡ് പൊളിക്കലും നിർത്തിവയ്ക്കാൻ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് നിർദേശം നൽകിയിരുന്നു.

എന്നാൽ, ഈ തീരുമാനത്തിന് വിരുദ്ധമായി രാത്രി കാലത്തും അർധരാത്രിയിൽ പോലും ഉളിക്കൽ ടൗണിൽ കുഴിയെടുക്കാനും റോഡ് പൊളിക്കാനുമുള്ള ശ്രമം നടന്നു. ഇത് സജീവ് ജോസഫ് എംഎൽഎ തടഞ്ഞു. പണികൾ നിർത്തിവെപ്പിച്ചു. ജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ അനുവദിക്കാനാകില്ല എന്നാണ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. നേരിട്ട് സ്ഥലത്ത് പോയി പരിശോധിച്ച ശേഷമാണ് പണികൾ തടഞ്ഞത്. മലയോരത്ത് എല്ലാ ദിവസവും മഴചെയ്യുന്നുണ്ട് എന്നതിനാൽ ഇനി റോഡ് കുഴി തോണ്ടുന്ന പണി ചെയ്താൽ നാട് കുളമാകും.ചളിക്കുളമാകും. അതുകൊണ്ടാണ് പണികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.

They said don't dig holes during the rainy season. Jal Jeevan Mission defied them and dug holes even at night. The MLA stopped them

Related Stories
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

Jun 22, 2026 11:47 AM

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം...

Read More >>
കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

Jun 22, 2026 09:12 AM

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത്...

Read More >>
വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

Jun 22, 2026 06:27 AM

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ...

Read More >>
നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

Jun 14, 2026 10:30 AM

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്തി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ...

Read More >>
കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

Jun 13, 2026 10:05 AM

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ...

Read More >>
Top Stories